കണ്ണൂർ ജില്ലാ വെറ്റിനറി അസോസിയേഷൻ ഏകദിന ശിൽപശാല നടത്തും

google news
dxg

കണ്ണൂർ : കണ്ണൂർ ജില്ലാ വെറ്റിനറി അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകാരോഗ്യം, ആരോഗ്യ വീക്ഷണമെന്ന സന്ദേശമുയർത്തി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ യൂനിറ്റിൻ്റെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാല നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 15ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ കണ്ണൂർ  റോയൽ ഒമേഴ്സ് ഹാളിലാണ് പരിപാടി നടത്തുക. രാവിലെ പത്തുമണിക്ക് കലക്ടർ അരുൺ കെ.വിജയൻ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ.കെ.കെ ബേബി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ടെക്നിക്കൽ സെഷനിൽ ഡോ. ടി.വി ജയമോഹൻ മോഡറേറ്ററാകും. ഡോ. സി.പി ബിജോയ്, ഡോ. എസ് നന്ദകുമാർ എന്നിവർ ക്ളാസുകൾ നയിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. പി. സരിക ഡോ. വർഷ മേരി മത്തായി, ഡോ.ടി.വി ജയമോഹൻ,, ഡോ. പി.കെ പത്മരാജൻഎന്നിവർ പങ്കെടുത്തു.

Tags