കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റില്‍ വികസനത്തിന് ഊന്നല്‍, നൂറ് ഏക്കറില്‍ പ്രവാസിടൗണ്‍ ഷിപ്പ് പദ്ധതി നടപ്പിലാക്കും

town

കണ്ണൂര്‍: നിരവധി പുത്തന്‍വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചു കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്് കുര്യന്‍ അവതരിപ്പിച്ചു.

പി.പി മോഡലില്‍ ജില്ലയില്‍ 100 ഏക്കറില്‍ പ്രവാസി ടൌണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നതാണ് ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.  തിരിച്ച് വരുന്ന പ്രവാസികള്‍ക്കും മറ്റ് നിക്ഷേപകര്‍ക്കുമായി താമസ സൌകര്യങ്ങള്‍, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍, വ്യാപാര വാണിജ്യ സമുച്ചയങ്ങള്‍, സ്‌പോര്‍ട്‌സ് ഹബ്ബ്, കണ്‍വെന്‍ഷന്‍ സെന്റര്‍, വിനോദ വിജ്ഞാന വിശ്രമ കേന്ദ്രങ്ങള്‍, വര്‍ക്ക് സ്‌പേസുകള്‍ എന്നിവയെല്ലാം ടൌണ്‍ഷിപ്പിന്റെ ഭാഗമായുണ്ടാകും.  

കേരള ത്തില്‍ ആദ്യമായി ആരംഭിക്കുന്ന പ്രവാസി ടൌണ്‍ഷിപ്പ്  പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ വകയിരുത്തി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബഡ്ജറ്റിലാണ് നിരവധി ജനക്ഷേമകരമായ പ്രഖ്യാപനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ംസ്ഥാ നങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

മാലിന്യം വലിച്ചെറിയല്‍ മുക്ത കണ്ണൂര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതി നായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതിയുമായും ചേര്‍ന്ന് ''സ്മാര്‍ട്ട് ഐ'' പദ്ധതി നടപ്പിലാക്കും. പ്രവാസി ടൗണ്‍ ഷിപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി   
സ്ഥാപനങ്ങള്‍, വ്യാപാര വാണിജ്യ സമുച്ചയങ്ങള്‍, സ്‌പോര്‍ട്‌സ് ഹബ്ബ്, കണ്‍വെന്‍ഷന്‍ സെന്റര്‍, വിനോദ വിജ്ഞാന വിശ്രമ കേന്ദ്രങ്ങള്‍, വര്‍ക്ക് സ്‌പേസുകള്‍ എന്നിവയെല്ലാം ടൌണ്‍ഷിപ്പിന്റെ ഭാഗമായുണ്ടാകും.  

കേരള ത്തില്‍ ആദ്യമായി ആരംഭിക്കുന്ന പ്രവാസി ടൌണ്‍ഷിപ്പ്  പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐടി മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.  ജില്ലയുടെ സമഗ്ര വികസനത്തിനുള്ള കാഴ്ചപ്പാടോടെ അവതരിപ്പിച്ച ബജറ്റില്‍ വിവര വിനിമയ രംഗത്തെ പുതുചലനങ്ങളുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും മുന്നോട്ട്വെക്കുന്നു.

ലൈഫ് ഭവന പദ്ധതി, സ്ത്രീപദവി ഉയര്‍ത്തല്‍, വയോജനക്ഷേമം, പാലിയേറ്റീവ് പരിചരണം തുടങ്ങിയ മേഖലയിലും നൂതന പദ്ധതികളും വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അവതരിപ്പിച്ച ബജറ്റ് വിഭാവനം ചെയ്യുന്നു.

വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ദാരിദ്ര്യ നിര്‍മാര്‍ജനവും സാമൂഹ്യ ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഉതകുന്ന പദ്ധതികളാണ് ബജറ്റിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

നികുതിയേതര വരുമാനം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നീ ഇനങ്ങളില്‍ ഉള്‍പ്പെടെ ആകെ 132,72,12,210 രൂപയാണ് വരവ് പ്രതീക്ഷിക്കുന്നത്. 130,14,62,000 രൂപ ചെലവും 2,57,50,210 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് പി പി ദിവ്യയുടെ ആമുഖ പ്രസംഗത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുരേഷ് ബാബു, അഡ്വ. ടി. സരള, അഡ്വ. കെ. കെ. രത്‌നകുമാരി, യു.പി. ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ച നടത്തി. ഏകകണ്‌ഠേനേ ബജറ്റ് അംഗീകരിച്ചു.

സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 40 ലക്ഷവും ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ രണ്ട് കോടിയും വകയിരുത്തി. സ്‌കൂളുകള്‍ക്ക് ഓഡിറ്റോറിയങ്ങള്‍ നിര്‍മിക്കാന്‍ നാല് കോടി. ചുറ്റു മതില്‍ നിര്‍മാണത്തിന് നാല് കോടി. സ്‌കൂള്‍ കെട്ടിടങ്ങളുടെ  അറ്റകുറ്റപ്പണിക്ക് അഞ്ച് കോടി. കളിസ്ഥലങ്ങളുടെ നവീകരണത്തിന് നാല് കോടി. ടോയ്ലെറ്റ് നവീകരണത്തിന് രണ്ട് കോടി. പുതിയ ക്ലാസ് മുറികളുടെ നിര്‍മാണത്തിന് മൂന്ന് കോടി. കുടിവെള്ള പദ്ധതികള്‍ക്ക് 20 ലക്ഷം. പ്രീഫാബ് മോഡുലാര്‍ ടോയ്ലെറ്റുകള്‍ക്ക് 4.20 കോടി. സ്‌കൂഫെ പദ്ധതി വിപുലീകരണത്തിന് 40 ലക്ഷം. സയന്‍സ് ലാബുകള്‍ നിര്‍മിക്കാന്‍ 90 ലക്ഷം.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 4.60 കോടി. മാലിന്യ നിര്‍മാര്‍ജ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം. സയന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കാന്‍ 10 ലക്ഷം. വര്‍ക്ക് എക്സ്പീരിയന്‍സ് ലാബുകള്‍ക്ക് 10 ലക്ഷം. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌ക്കരണം എന്നിവയിലൂന്നി സ്‌കൂളുകളില്‍ ഗ്രീന്‍ ക്യാമ്പസ് പദ്ധതിക്കായി 20 ലക്ഷവും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

Tags