കണ്ണൂർ ജില്ലാ കളരിപയറ്റ് ചാംപ്യൻഷിപ്പ് കക്കാട് കോർജാൻ സ്കൂളിൽ ജനുവരി 13 ന് തുടങ്ങും

google news
sdg

കണ്ണൂർ: കണ്ണൂർ ജില്ലാ കളരിപയറ്റ് അസോസിയേഷന്റെയും പയ്യമ്പള്ളി കളരി സംഘത്തിന്റെ യും ആഭിമുഖ്യത്തിൽ ജനുവരി 13, 14 തീയ്യതികളിൽ കണ്ണൂർ കക്കാട് കോർ ജാൻ യു.പി സ്കൂൾ ഗ്രൗണ്ടിൽ അറുപത്തിയഞ്ചാമത്കണ്ണൂർ ജില്ലാ കളരിപയറ്റ് മത്സരം നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ നുറോളം കളരികളിൽ നിന്നുള്ള അഭ്യാസികൾ പങ്കെടുക്കുന്ന കളരിപയറ്റ് മത്സരത്തിനോടനുബന്ധിച്ചു ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കളരിപ്പയറ്റ് പ്രദർശനവും മറ്റു അനുബന്ധ പരിപാടികളും നടത്തിവരികയാണ്.

രണ്ടു ദിവസങ്ങളിലായി പയ്യമ്പള്ളി ചന്തു തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച , ആരോമൽ ചേകവർ , എന്നീ നാലു വേദികളിലായി എണ്ണൂറിൽപരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും.മെയ്പയറ്റ്, ചുവട് , ചവിട്ടി പൊങ്ങൽ , വടിപ്പയറ്റ്, കഠാര പയറ്റ്, ഒറ്റ പയറ്റ്, മറപിടിച്ച കുന്തപയറ്റ്, വാളും പരിചയും, ഉറുമിയും പരിചയും തുടങ്ങി വിവിധ ഇനങ്ങൾ അരങ്ങേറും. 13 ന് രാവിലെ 10 മണിക്ക് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ, കളരിപയറ്റ് അസോസിയേഷൻ പി.ശശീന്ദ്രൻ ഗുരുക്കൾ, പി.ദിനേശൻ ഗുരുക്കൾ, സത്യൻ എടക്കാട്, സത്ചിൻ എന്നിവർ പങ്കെടുത്തു.

Tags