കണ്ണൂര്‍ ജില്ലയിലെ മൂന്നരവയസുകാരന് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

amoebic encephalitis
amoebic encephalitis

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ  മൂന്നര വയസ്സുകാരന് മസ്തിഷ്‌ക്കജ്വരം സ്ഥിരീകരിച്ചു.അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഈ കുട്ടി കഴിഞ്ഞ ദിവസം നാട്ടിലെ തോട്ടില്‍ കുളിച്ചിരുന്നുവത്രേ.വ്യാഴാഴ്ച്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്.

 വെളളിയാഴ്്ച്ച  വൈകുന്നേരത്തോടെയാണ് രോഗം സ്ഥീരീകരിച്ചത്.
വിദഗ്ദ്ധ ചികില്‍സക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്തതെങ്കിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ നാട്ടിലുള്ള കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുട്ടി പോയിരുന്നതായി ബന്ധുക്കള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. നേരത്തെ തോട്ടട സ്വദേശിനിയായ പതിമൂന്ന് വയസുകാരി സമാനമായ രീതിയില്‍ അസുഖം ബാധിച്ചു മരണമടഞ്ഞിരുന്നു. ഇതിനു ശേഷം ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയതിനിടെയാണ് വീണ്ടും രോഗം റിപ്പോര്‍ട്ടു ചെയ്യുന്നത്.

Tags