കണ്ണൂർ ജില്ലയിൽ സി.പി.എം ബോധപൂർവ്വം സംഘർഷമുണ്ടാക്കുന്നുവെന്ന് എൻ. ഹരിദാസ്

hairdas
hairdas


കണ്ണൂർ : കണ്ണൂർ ജില്ലയിൽ സി.പി. എം ബോധപൂർവ്വം സംഘർഷമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത തീവ്രവാദ സംഘടനകൾക്കായി ഹൈന്ദവരുടെ ഭക്തിപരമായ ചടങ്ങുകൾ തടസപ്പെടുത്തുകയാണ്. ഇതിനെതിരെ നടപടിയെടുക്കാൻ പൊലിസ് തയ്യാറാകുന്നില്ല. 

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ നാടായ പെരളശേരിയിലും കണ്ണപുരത്തും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവർത്തകർ അക്രമിക്കപ്പെട്ടത്. ഒട്ടു മിക്ക സ്ഥലങ്ങളിലും ഒരേ രീതിയിലുള്ള അക്രമമാണ് നടന്നത്. ശോഭായാത്രയ്ക്ക് ഏറി വരുന്ന ജനപിൻതുണയിലും സ്വീകാര്യതയിലും വെറളി പുണ്ടാണ് അക്രമം നടത്തുന്നത്. അക്രമത്തിൻ്റെ പാത ഞങ്ങൾ സ്വീകരിക്കില്ല. സി.പി.എം ഗ്രാമങ്ങൾ ആരുടെയും തറവാട്ടുസ്വത്തല്ല. സംഘ്പരിവാർ പ്രസ്ഥാനങ്ങൾ അവിടെ പ്രവർത്തിക്കുക തന്നെ ചെയ്യും. 

കണ്ണപുരം പൊലിസ് സ്റ്റേഷൻ സി.പി.എമ്മിൻ്റെ ഏരിയാ കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുകയാണ് കണ്ണവത്തും ഇതു തന്നെയാണ് അവസ്ഥ എസ്.പിയോട് പരാതി പറഞ്ഞാൽ നോക്കാമെന്നാണ് പറയുന്നത്. ഇതിനർത്ഥം നോക്കി നിൽക്കാമെന്നാണോ യെന്നാണോ ഉദ്ദേശിക്കുന്നതെന്ന്  ഹരിദാസ് ചോദിച്ചു. ജില്ലാ ഭാരവാഹികളായടി.സി മനോജ്, യു.ടി ജയന്ത് എന്നിവ രും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Tags