കണ്ണൂർ ജില്ലാ ക്ഷീര സംഗമം ചെറുതാഴത്ത് ; പൊതുസമ്മേളനം മന്ത്രി ചിഞ്ചുറാണി ഉൽഘാടനം ചെയ്യും

google news
കണ്ണൂർ ജില്ലാ ക്ഷീര സംഗമം  ചെറു താഴത്ത്.പൊതു സമ്മേളനംമന്ത്രി ചിഞ്ചുറാണി ഉൽഘാടനം ചെയ്യും

കണ്ണൂർ:കണ്ണൂർ ജില്ലാ ക്ഷീര സംഗമം മൂന്ന്  മുതൽ ഫിബ്രവരി ആറുവരെ ചെറുതാഴത്ത് വിവിധ പരിപാടികളോടെ നടത്തുമെന്ന് ചെയർമാൻ കെ സി തമ്പാൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ കാലത്ത് പതാക ഉയർത്തുന്നതോടെ സംഗമത്തിന് തുടക്കമാവും. വൈകുന്നേരം 3 മണിക്ക് വിളംബം ഘോഷയാത്ര, ഞായറാഴ്ച കാലത്ത് 7 മണിക്ക് മിനിമാരത്തോൺ എം വിജിൽ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും. 

5 ന് ക്ഷീര സംഘം പ്രസിഡണ്ടുമാർക്കും എലൈറ്റ് ഫാർമേഴ്സിനുമുള്ള ശില്പശാലയും ഡയറി എക്സ്പോ ഉൽഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉൽഘാടനം ചെയ്യും.ഉച്ചതിരിഞ്ഞ് സഹകാരി സംഗമവും 5 മത്തിക്ക് സാംസ്കാരിക സായാഹ്നവും കലാസന്ധ്യയും കലാപരിപാടികളും അരങ്ങേറും. 6 ന് കാലത്ത് 8 മണിക്ക് ക്ഷീര വികസന സെമിനാർ. 

10 മണിക്ക് പൊതുസമ്മേളനവും ക്ഷീര മിത്ര അവാർഡ് വിതരണവും മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി ഉൽഘാടനം ചെയ്യും.തുടർന്ന് ക്ഷീര ഭവനം - സുന്ദര ഭവനം ക്യാമ്പയിൻ പുരാവസതു - റജിസ്ട്രഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.

ചടങ്ങിൽ വെച്ച് വിവിധ മത്സര വിജയിക്കൾക്കുള്ള സമ്മാനവിതരണവും എൻ്റോൾമെൻ്റ് വിതരണവും നടക്കും.എം എൽ എ മാർ മററ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് തമ്പാൻ മാസ്റ്റർ അറിയിച്ചു.പി വി ബീന, കെ സി ശാന്ത, ട്വിങ്കിൾ മാത്യു, കെ സി തമ്പാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags