കണ്ണൂർ ജില്ലയിലെ സി ബി എസ് ഇ ഉന്നത വിജയികളുടെ പ്രതിഭാ സംഗമം നടത്തി

gtcrx
gtcrx

കണ്ണൂർ : സിബിഎസ്ഇ പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പത്താംതരം പന്ത്രണ്ടാം തരം ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും  എ വൺ ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളുടെയും പ്രതിഭാ സംഗമം നടത്തി.

കണ്ണൂർ സഹോദരിയാ സ്കൂൾ കോംപ്ലക്സ് സീനിയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ പരിപാടി സഹോദയ പ്രസിഡന്റ് കെ പി സുബൈർ അധ്യക്ഷതയിൽ ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി മുൻസിപ്പൽ  എ എസ് പ്രശാന്ത് കൃഷ്ണൻ ഉദ്ഘാടന ചെയ്തു.  

tr5s

കണ്ണൂർ സീനിയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക്  അവാർഡുകളും സ്കൂളുകളിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള മെമെന്റോകളും വിതരണം ചെയ്തു.  

ടിഎൻഎം ജവാദ് വിശിഷ്ടാതിഥിയായിരുന്നു സഹോദയ ട്രഷറർ അർച്ചന പോൾ മുഖ്യപ്രഭാഷണം നടത്തി. എ വി ബാലൻ, രസിക ഭരതൻ,സ്മിത, മേരി വർഗീസ്, വിജയാനൻനന്ദ്,ഗീതാഞ്ജലി സുനിൽ,അർച്ചന,ഷീമാ എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ബിജി ഒ കെ സ്വാഗതവും ജീന നന്ദിയും പറഞ്ഞു

Tags