കണ്ണൂർ റവന്യു ജില്ലാ കലോത്സവം ; പയ്യന്നൂരിൽ ഗതാഗത നിയന്ത്രണം

Kannur Revenue District Art Festival; Traffic control in Payyannur
Kannur Revenue District Art Festival; Traffic control in Payyannur

പയ്യന്നൂരിൽ കലോത്സവത്തിനെത്തുന്ന വാഹനങ്ങൾക്ക് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പാർക്കിങ്ങിനായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊലീസ് മൈതാനം (ടൂ വീലർ, ത്രീവീലർ, കാർ, മറ്റ് ചെറുവാഹനങ്ങൾ ), പുതിയ ബസ് സ്റ്റാൻഡ്‌(സ്കൂൾ ബസ്,  വലിയ വാഹനങ്ങൾ),  സുമംഗലി ടാക്കീസിന് മുൻവശം  (ചെറിയ വാഹനങ്ങൾമാത്രം), ഗേൾസ് സ്കൂളിന്  മുൻവശത്തെ സബ  ആശുപത്രിയുടെ പാർക്കിങ് സ്ഥലം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

മത്സരാർഥികളുമായെത്തുന്ന വലിയ വാഹനങ്ങൾ കുട്ടികളെ സെൻട്രൽ ബസാറിൽ ഇറക്കിയശേഷം ബികെഎം  ആശുപത്രി ജങ്ഷൻ, എൽ ഐ സി ജങ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.  

സെൻട്രൽ ബസാർ ട്രാഫിക് സിഗ്നൽ ജങ്ഷൻ മുതൽ ട്രഷറിവരെ റോഡ് വൺവേ ആയിരിക്കും.   സ്കൂൾ വളപ്പിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബോയ്സ് സ്കൂൾ റോഡിലെ ഓട്ടോ പാർക്കിങ് മാറ്റി ക്രമീകരിക്കും. പാർക്കിങ് ബോർഡുകളും സ്ഥാപിക്കും.  ഗാന്ധിപാർക്കിലേക്കുള്ള പ്രവേശനവും വൺവേയായിരിക്കും.

നി​യ​മ​പാ​ല​ന​ത്തി​നാ​യി പൊ​ലീ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഒ​രു​ക്കങ്ങൾ നടത്തി. പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ യൂ​ണി​ഫോ​മി​ല​ല്ലാ​ത്ത  പൊ​ലീ​സ് വി​ഭാ​ഗ​ങ്ങ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യി​ലുണ്ടാകും.

എ​ൻസിസി, എ​സ്‌പിസി,  വി​ദ്യാ​ർ​ഥികളുടെ സേവനവും ലഭ്യമാക്കും. ആ​രോ​ഗ്യസുര​ക്ഷ​ക്കാ​യി  ബിഇഎംഎൽപി സ്കൂ​ളി​ൽ  ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം ലഭിക്കും.  ആംബുലൻ​സ് സേ​വ​നവും ലഭിക്കും.

Tags