നീറ്റ് യു.ജി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീനന്ദ് ഷർമ്മിലിനെ കണ്ണൂർ ഡി.സി.സി അനുമോദിച്ചു

fg

കണ്ണൂർ: നീറ്റ് യു ജി പരീക്ഷയിൽ ദേശീയതലത്തിലെ ടോപ് സ്കോററായി കണ്ണൂരിന് അഭിമാനമായി മാറിയ  പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമ്മലിന് കണ്ണൂർ ഡിസിസിയുടെ അനുമോദനം.ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയ നേതാക്കൾ ശ്രീനന്ദിനെ അനുമോദിച്ച് ഉപഹാരം സമ്മാനിച്ചു .

ശ്രീനന്ദിനും  കുടുംബാംഗങ്ങൾക്കും സന്തോഷം പങ്കുവെച്ച് ഡി. സി. സി.പ്രസിഡണ്ട് മധുരം വിതരണം ചെയ്തു.. ഡിസിസി പ്രസിഡണ്ടിനൊപ്പം നേതാക്കളായ കെ.പ്രമോദ് , കൂക്കിരി രാജേഷ്, പ്രദീപൻ, ഹരി, ശ്രീജേഷ് എന്നിവരും  ശ്രീനന്ദിന്റെ പൊടിക്കുണ്ടിലെ നന്ദനം വസതിയിൽ എത്തിയിരുന്നു. പഠനത്തിന് വേണ്ടി ഒരുപാട് സമയം മാറ്റിവയ്ക്കാതെയും നിശ്ചയിച്ച സമയത്ത് കൃത്യമായും പഠിക്കുകയും ചെയ്ത ശ്രീനന്ദിന്റെ മാതൃക വിദ്യാർഥികൾക്ക് പ്രചോദനമാണെന്ന്  അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. 

ശ്രീനന്ദിന്റെ ആഗ്രഹം പോലെ ഡൽഹി എയിംസിൽ ചേർന്ന് പഠിക്കാനും  സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടറായി മാറാനും കഴിയട്ടെ എന്നും  ഡിസിസി പ്രസിഡൻറ് ആശംസിച്ചു .നീറ്റ് യു.ജി പരീക്ഷയിൽ ആദ്യ ഊഴത്തിൽ തന്നെയാണ് ശ്രീനന്ദ് ദേശീയ തലത്തിൽ ടോപ്  സ്കോറർമാരിൽ ഒരാളായി മാറിയത്.കേരളത്തിൽനിന്ന് ശ്രീനന്ദ്  ഉൾപ്പെടെ നാല് പേരാണ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയത്

Tags