കണ്ണൂർ ദസറക്ക് കൊടിയിറങ്ങി, കണ്ണൂരിന്റെ സാംസ്ക്കാരിക ചൈതന്യമാണ് കണ്ണൂർ ദസറയെന്ന് . മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Kannur dasara organized by Kannur Corporation at the Collectorate Maidan for the past nine days was an exciting conclusion to the Kannur dasara
Kannur dasara organized by Kannur Corporation at the Collectorate Maidan for the past nine days was an exciting conclusion to the Kannur dasara

കണ്ണൂർ :- കണ്ണിനും മനസ്സിനും  കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. സമാപന സമ്മേളനം ബഹു: പുരാരേഖ ,പുരാവസ്തു ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ  മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ കണ്ണൂർ ദസറയ്ക്ക് കഴിഞ്ഞുവെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര സ്വാഗതം പറഞ്ഞു. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ എൻ എ ഖാദർ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ഡിസംബർ 28 , 29 തീയ്യതികളിൽ  കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മെഗാഗ്ലോബൽ ജോബ് ഫെയറിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നിർവഹിച്ചു.  

Kannur dasara madhu balakrishnan

ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ,  മുൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, കൗൺസിലർ എൻ സുകന്യ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ സ്പോൺസർമാർക്കുള്ള ഉപഹാരം  കാനറാ ബേങ്ക് ഡിവിഷണൽ മാനേജർ ശ്രീ. അനിൽ കുമാർ പി.കെ , ഇറാം മോട്ടോഴ്സ് സെയിൽസ് മാനേജർ മഹേഷ് നാരായണൻ കുട്ടി, എസ് ബി ഐ മാനേജർ ദീപക് ചന്ദ്രൻ ,

ദിനേശ് ഫുഡ്സ് സെക്രട്ടറി എം.വി കിഷോർ കുമാർ , മൈജി  റീജിയണൽ മാനേജർ  ഷമീം , അസറ്റ് ഹോംസ് കണ്ണൂർ ബ്രാഞ്ച് എ ജി എം   പ്രശാന്ത് ആലിങ്കിൽ , കണ്ണൂർ വിഷൻ എം.ഡി പ്രദീപ്, ദയ ഗ്രൂപ്പ് പ്രതിനിധി ജ്യോതീന്ദ്രൻ കെ. വി , കെ കെ ബിൽഡേഴ്സ് മാനേജർ രാജീവൻ , കിംസ്  ആശുപത്രി പ്രതിനിധി ഡോ. ദിൽഷാദ്  എന്നിവർ ഏറ്റു വാങ്ങി. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിജയികളായ കണ്ണൂർ പ്രസ്സ് ക്ലബ്ബിനുള്ള ഉപഹാരം ടീം ക്യാപ്റ്റനും പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടുമായ സി സുനിൽ കുമാറും , റണ്ണേഴ്സ് അപ്പിനുള്ള ഉപഹാരം കോർപ്പറേഷൻ   ടീം ക്യാപ്റ്റൻ മേയർ മുസ്‌ലിഹ് മഠത്തിലും ഏറ്റു വാങ്ങി. തുടർന്ന്   പിന്നണി പ്രവർത്തകർക്കുമുള്ള ഉപഹാര സമർപ്പണവും , ദീപാലങ്കാര വിജയികൾക്കും സോഷ്യൽ മീഡിയ കോൺടെസ്റ്റ് വിജയികൾക്കുമുള്ള സമ്മാനദാനവും, ദസറ വീക്ഷിക്കാനെത്തിയവരിൽ നിന്നുംതെരഞ്ഞെടുത്ത അമ്പത് പേർക്കുള്ള സമ്മാന വിതരണവും നടന്നു.

തുടർന്ന് താളം കണ്ണൂർ അവതരിപ്പിച്ച തിരുവാതിര, കലൈമാമണി പ്രിയ രഞ്ജിത്തിന്റെ നൃത്ത സന്ധ്യ, ശിവാനി ഇ പി അവതരിപ്പിച്ച കുച്ചിപ്പുടി  എന്നിവക്ക് ശേഷം ആയിരങ്ങൾ തിങ്ങി നിറഞ്ഞ സദസിനെ ത്രസിപ്പിച്ച്കൊണ്ട്  പ്രശസ്ത സിനിമ പിന്നണിഗായകൻ മധു ബാലകൃഷ്ണൻ നയിച്ച ഗാനമേളയും   അരങ്ങേറി.

madu balakrishnan kannur dasara

Tags