കണ്ണൂർ ദസറ പ്രചരണത്തിൻ്റെ ഭാഗമായി കലക്ടറേറ്റ് പരിസരം ശുചീകരിച്ചു

Collectorate premises were cleaned as part of Kannur Dussehra campaign
Collectorate premises were cleaned as part of Kannur Dussehra campaign

കണ്ണൂർ : ദസറ പ്രചരണ പരിപാടികളുടെ ഭാഗമായി ദസറ വേദിയും കണ്ണൂർ കലക്ടറേറ്റ് പരിസരവും ശുചീകരിക്കുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ അരുൺ വിജയൻ നിർവഹിച്ചു.

ദസറയുടെ 9 രാവുകൾ പകലുകളാക്കുന്ന കലാസന്ധ്യയുടെ നാളുകൾക്ക് നിറംപകരാൻ നഗരം ശുചീകരിക്കുക എന്ന പ്രവർത്തിയാണ്  ഇതോടൊപ്പം നടക്കുന്നത്.

മേയർ മുസ്ലിഹ് മഠത്തിൽ ഡെപ്യൂട്ടി  മേയർ അഡ്വ പി. ഇന്ദിര , സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ഷമീമ ടീച്ചർ ടീച്ചർ സിയാദ് തങ്ങൾ ഷാഹിന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ  എന്നിവരും കൗൺസിലർമാരും സംഘാടകസമിതി അംഗങ്ങളായ കെ സി രാജൻ മാസ്റ്റർ, കെ വി അബ്ദുറസാഖ് കോർപ്പറേഷൻ സെക്രട്ടറി ടി അജേഷ്, ആരോഗ്യ വിഭാഗം ജീവനക്കാർ ഹരിത കർമ്മ സേനാംഗങ്ങൾ തളാപ്പ് റസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾഎന്നിവരും പങ്കെടുത്തു.

ശുചീകരണത്തോടെ ദസറയുടെ വേദിയും കലക്ട്രേറ്റ് പരിസരവും ദസറക്ക് ഒരുങ്ങി.  ശുചിത്വ യജ്ഞത്തിൻ്റെ ഭാഗമായി വിവിധവാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചിത്വ പരിപാടിയുടെ ഭാഗമായി കോർപ്പറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കലക്ട്രേറ്റ് കോമ്പൗണ്ടിൽ നിർമ്മിച്ച തുമ്പൂർ മൊഴിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.

Tags