ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടിയുമായി കണ്ണൂർ കോർപറേഷൻ

Kannur-Corporation-with-Ona-kodi-for-Harita-Karma-Sena.jpg
Kannur-Corporation-with-Ona-kodi-for-Harita-Karma-Sena.jpg

സമൂഹത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമായ ഹരിതമ സേന അംഗങ്ങളെ തന്നെയാണ് ഇത്തരത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്.  

കണ്ണൂർ : കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖത്തിൽ സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ കോർപ്പറേഷനിലെ ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു ഓണം എല്ലാവർക്കും ഉള്ള ആഘോഷമാണ് സമൃദ്ധിയുടെ പ്രതികമായ ഓണത്തിന് സന്തോഷം പകരുന്ന നിമിഷമാണിത് എല്ലാവരെയും തുല്യരായി കണ്ട് കള്ളമോ ചതി യോ ഇല്ലാത്ത ഒരു കാലഘട്ടത്തിൻ്റെ സ്മരണയുമായിട്ടാണ് ഓണം കടന്നുവരുന്നത് ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘമാണ് സോയാ ചാരിറ്റബിൾ ട്രസ്റ്റ് അതിൻ്റെ ചെയർമാൻ  എന്ന രീതിയിൽ ഡോക്ടർ ഷമ മുഹമ്മദിൻ്റെ പ്രവർത്തനം  ഇത്തരത്തിൽ അത്യന്തം അഭിനന്ദനം അർഹിക്കുന്നതാണെന്നും മേയർ പറഞ്ഞു.

സമൂഹത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമായ ഹരിതമ സേന അംഗങ്ങളെ തന്നെയാണ് ഇത്തരത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്.   ഇവരുടെ പ്രവർത്തനങ്ങൾ ഭാവിതലമുറയുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ് ' അത്യന്തം ക്ലേശകകരമായ ജോലിയാണ് ഈ വിഭാഗം സമൂഹത്തിന് വേണ്ടി ചെയ്യുന്നത്. തുഛമായ വേതനത്തിൽ വീടുകൾ കയറി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും അവ വേർതിരിച്ച് നൽകി മാലിന്യ സംസ്കരണത്തിൻ്റെ മുഖ്യശില്പി കളായ ഇവരെ ആദരിക്കുക എന്നത് കോർപ്പറേഷൻ്റെ ബാധ്യത കൂടിയാണെന്ന് മേയർ പറഞ്ഞു.

Kannur-Corporation-with-Ona-kodi-for-Harita-Karma-Sena.jpg

ഡെപ്യൂട്ടി മേയർ  അഡ്വക്കേറ്റ് ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷമ മുഹമ്മദ് മുഖ്യാതിഥിയായി ' ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീമ ടീച്ചർ, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ,  മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കൗൺസിലർമാരായ എൻ ഉഷ , ജയസൂര്യൻ സാബിറ ടിച്ചർ എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന കോർഡിനേറ്റർ ഫഹദ് സ്വാഗതവും  ക്ലീൻസിറ്റി മാനേജർ പി. ബൈജു നന്ദിയും പറഞ്ഞു.

Tags