കണ്ണൂര്‍ കോര്‍പറേഷനില്‍ ടൂറിസം വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുളള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മേയര്‍ മുസ്‌ലിഹ്മഠത്തില്‍

mayor

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പറേഷനില്‍ ടൂറിസം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അറിയിച്ചു. കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസൗന്ദര്യവല്‍ക്കരണവും ടൂറിസം വികസനവുമാണ് വരും കാലങ്ങളില്‍ നടപ്പിലാക്കുക.ടൂറിസത്തിന് പ്രധാന്യം നല്‍കിക്കൊണ്ടു പൈതൃകനഗരമെന്ന നിലയ്ക്കുളള പദ്ധതിയാണ് നടപ്പിലാക്കുക. കോഴിക്കോട് സാഹിത്യനഗരമായി മാറിയതുപോലെ കണ്ണൂരിനെ ക്രാഫ്റ്റ്, ഫോക്‌ലോര്‍ എന്നിവയ്ക്കു പ്രാധാന്യമുളള നഗരമായി മാറ്റും.

 കണ്ണൂരിലെത്തുന്നവര്‍ക്ക്  നല്ല നഗരകാഴ്ചകളുണ്ടാക്കാനുളള പ്രവര്‍ത്തനമാണ് നടത്തുക. കണ്ണൂരിന്റെകണ്ണായി മാറണംകണ്ണൂര്‍ നഗരം. പയ്യാമ്പലം പോലെയുളള ഒട്ടേറെ ടൂറിസംകേന്ദ്രങ്ങള്‍കണ്ണൂരിലുണ്ട്. പയ്യാമ്പലത്ത് എത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ടേക് എ ബ്രേക്ക് പദ്ധതിയായിട്ടുണ്ട്.അടുത്തയാഴ്ച്ച ടെന്‍ഡര്‍ വിളിച്ചു പദ്ധതിനിര്‍മാണംഉടന്‍ തുടങ്ങും.

അതുപോലെ തന്നെയാണ് വാരം കടവ്  അതുകൂടി ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായി മാറ്റും.അതിന് സ്വകാര്യവ്യക്തിയില്‍ നിന്നും സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. അതിനായുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ചു നടപ്പില്‍വരുത്തും. കക്കാട് പുഴ ശുചീകരണവും ടൂറിസം പദ്ധതിയും പൂര്‍ത്തിയാക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയം സ്‌റ്റേഡിയത്തിന്റെ ബില്‍ഡിങ് നവീകരണത്തിന് എം.പിയുടെ ഫണ്ടില്‍ നിന്നുളള പ്രത്യേക പദ്ധതിയുണ്ട്. അവിടെ കളിനടക്കുകയെന്നതാണ് പ്രധാനം.

പന്ത്രണ്ടുവര്‍ഷമായി മുടങ്ങിയകളി  ഇപ്പോള്‍ അവിടെ നടക്കുന്നുണ്ട്. കാലപ്പഴക്കം കൊണ്ടുളള പ്രശ്‌നങ്ങള്‍ സ്‌റ്റേഡിയം കോംപ്‌ളക്‌സിനുണ്ട്. അതുചര്‍ച്ചചെയ്തു പരിഹരിക്കുമെന്ന്‌മേയര്‍ പറഞ്ഞു.കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ചയാണ് ഈ ഭരണസമിതി വികസന പ്രവര്‍ത്തനങ്ങള്‍ ഭരണ,പ്രതിപക്ഷമെന്നില്ലാതെ നടപ്പിലാക്കും.  

ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന കോര്‍പറേഷനെന്ന അംഗീകാരം കണ്ണൂരിന്‌ലഭിച്ചിട്ടുണ്ട്. നെല്ലിക്ക ആപ്പിലൂടെ ഹരിതകര്‍മ്മസേന നടത്തുന്ന അജൈവമാലിന്യ കലക്ഷന്‍ അതിന് നമുക്ക് അംഗീകാരം ലഭിച്ചു. അതുമായി ബന്ധപ്പെട്ടു ഒന്നാമതായുളള അവാര്‍ഡ് ലഭിച്ച രാജ്യത്തെ കോര്‍പറേഷനുകളിലൊന്നാണ് കണ്ണൂര്‍.

സ്മാര്‍ട്ട്‌സിറ്റിയല്ലാത്ത നഗരമായ കണ്ണൂരിനെ  അര്‍ബന്‍ഡാറ്റാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചവെന്നും മേയര്‍ പറഞ്ഞു. പരിപാടിയില്‍ പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. പ്രസ്‌ക്‌ളബ്‌സെക്രട്ടറി കെ.വിജേഷ് സ്വാഗതവും ഗണേഷ് മോഹന്‍ നന്ദിയും പറഞ്ഞു.

Tags