കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും സംഘവും ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു

google news
muslih

കണ്ണൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്നവരെ നേരില്‍ കാണാന്‍ കോര്‍പ്പറേഷന്‍ മേയറും സംഘവും കണ്ണൂര്‍ വിമാനത്താതാവളത്തിലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷബീന ടീച്ചര്‍, സാബിറ ടീച്ചര്‍, എം.പി മുഹമ്മദലി, കെ.പി റസാഖ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ സദസില്‍ യാത്രാമംഗളം അര്‍പ്പിച്ചാണ് മേയറും കൂട്ടരും മടങ്ങിയത്.

Tags