വിമാനത്താവള സമരവേദിയില്‍ അഭിവാദ്യങ്ങളുമായി കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

Kannur Corporation Mayor with greetings at the airport protest site
Kannur Corporation Mayor with greetings at the airport protest site

 മട്ടന്നൂര്‍ : കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫിന് അഭിവാദ്യം അര്‍പ്പിച്ചു കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ മട്ടന്നൂര്‍ വായാന്തോട്ടെ സത്യാഗ്രഹ പന്തലില്‍ സന്ദര്‍ശിച്ചു.

Kannur Corporation Mayor with greetings at the airport protest site

കോര്‍പറേഷന്‍ നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍ മട്ടന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  ഇ.പി.ഷംസുദ്ദീന്‍, മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.എന്‍. മുഹമ്മദ്, കിയാല്‍ ഷെയര്‍ഹോള്‍ഡേഴ്സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം മുജീബ് പുതിയ വീട്ടില്‍ അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എന്‍. എ. ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിലെ സത്യാഗ്രഹം അനുഷ്ഠിക്കുന്ന മുരളീധരനെ മേയര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു.

Tags