കണ്ണൂര്‍ കോര്‍പ്പറേഷന്‍ കെ സ്മാര്‍ട്ട് ആദ്യ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

google news
Kannur Corporation

കണ്ണൂർ കണ്ണൂർ  കോർപറേഷനിൽ  ജനുവരി ഒന്നു മുതല്‍ കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നടപ്പിലാക്കിയതിന്‍റെ  ഭാഗമായി ആദ്യമായി രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 
കിഴുത്തള്ളി -ചാലാട് സ്വദേശികളായ ശ്രീലേഷ് -അശ്വതി ദമ്പതികളുടെ വിവാഹ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ് ആണ് മേയറുടെ ചാർജ് വഹിക്കുന്ന ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തത്.

കെ സ്മാർട്ട്‌ സേവനം നടപ്പിലാക്കിയതിനെതുടർന്ന് പൊതുജനങ്ങളെ സഹായിക്കുന്നതിന് കോർപറേഷൻ ഓഫീസിൽ പ്രത്യേക കൌണ്ടർ തുറന്നിട്ടുണ്ട്.

 ചടങ്ങിൽ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ രാഗേഷ്, എം പി രാജേഷ്, അഡ്വക്കറ്റ് പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുൻ മേയർ അഡ്വ. ടി ഒ മോഹനൻ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Tags