കണ്ണൂർ കോർപറേഷൻ അദ്ധ്യാപകരെ ആദരിച്ചു

kannur corporation adharam
kannur corporation adharam

കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയവരെ ആദരിച്ചു. പി പി കൃഷ്ണൻ മാസ്റ്റർ, നൂറുന്നീസ ടീച്ചർ, ടി ഒ വി ശങ്കരൻ നമ്പ്യാർ,എ വി ബാലൻ മാസ്റ്റർ, പി രത്നാകരൻ മാസ്റ്റർ, രഘു വായോത്ത് മാസ്റ്റർ, സനിൽകുമാർ മാസ്റ്റർ, ഗിരീഷ് ബാബു മാസ്റ്റർ,
രഞ്ജിത്ത് മാസ്റ്റർ, വി സി ഷൈലജ ടീച്ചർ എന്നിവരെയാണ് കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ ആദരിച്ചത്. 

മാതൃകാ അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ ദേശീയഅവാർഡ് നേടിയ വാണിദാസ്എളയാവൂരിനെ രാവിലെ അവരുടെ വസതിയിൽ ചെന്ന് ആദരിച്ചശേഷമാണ് മേയറും ഡപ്യൂട്ടി മേയറുമടങ്ങുന്ന സംഘം കോർപറേഷൻ ഹാളിൽ ഒരുക്കിയ പരിപാടിക്കെത്തിയത്. ഡപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ് ബാബു എളയാവൂർ, പി കെ രാഗേഷ്, എം പി രാഗേഷ്, വി കെ ശ്രീലത, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ,കോർപറേഷൻ സിക്രട്ടറി ടി ജി അജേഷ് തുടങ്ങിയവർ സംസാരിച്ചു.

Tags