അലഞ്ഞ് തിരിയുന്ന കാലികളെ പിടിച്ച് കെട്ടൽ; ഉടമകളിൽ നിന്ന് പിഴയീടാക്കാൻ കണ്ണൂർ കോർപ്പറേഷൻ നടപടി തുടങ്ങി

cattles
cattles

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ റോഡിൽ അലഞ്ഞ് തിരിയുന്ന കാലികളെ പിടിച്ച് കെട്ടി ലേലം ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചു. ഉടമസ്ഥർ വീടുകളിൽ നിന്നും ഇറക്കി വിടുന്ന കാലികൾ എല്ലാവർക്കും ദുരിതമായി മാറിയിരിക്കുകയാണ്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയ കാലികൾ നഗരത്തിലെ സ്കൂൾ കോമ്പൗണ്ടിലും നാശനഷ്ടം വരുത്തുന്നതായി പരാതി ലഭിച്ചിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഊർജിതമാക്കിയതെന്ന്  മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം പി രാജേഷിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാരാണ് ദൗത്യത്തിനിറങ്ങിയിട്ടുള്ളത്.രാത്രി കാലങ്ങളിൽ ബസ് സ്റ്റാൻഡിലും  മെയിൻ റോഡുകളിലും തമ്പടിക്കുന്ന കാലികളിൽ തട്ടി ഇരുചക്ര വാഹനങ്ങളടക്കം മറിഞ്ഞ് വീണ് അപകടം പതിവായിരിക്കുകയാണ്. പിടിച്ച് കെട്ടപ്പെട്ട കാലികളെ തിരിച്ച് കിട്ടാൻ ഉടമസ്ഥർ വൻ തുക പിഴയായി ഒടുക്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

Tags