കണ്ണൂര്‍ കോര്‍പ്പറേഷന്‍ വൃക്കരോഗികളുടെ കുടുംബസംഗമം നടത്തി

google news
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വൃക്കരോഗികളുടെ കുടുംബസംഗമം നടത്തി

കണ്ണൂര്‍ : കണ്ണൂർ കോര്‍പ്പറേഷന്‍ പരിധിയിലെ  വൃക്കരോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്നു. പരിപാടി മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു. 

ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 35 ലക്ഷം രൂപയും, മാരക രോഗം ബാധിച്ചവര്‍ക്ക് മരുന്ന് വാങ്ങുന്നതിന് 20 ലക്ഷം രൂപയും ആണ് കോര്‍പ്പറേഷന്‍ വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. ഇത്തരം പദ്ധതികള്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത്  ആദ്യമായി നടപ്പിലാക്കി തുടങ്ങിയത് കണ്ണൂര്‍ കോര്‍പ്പറേഷനാണ്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വൃക്കരോഗികളുടെ കുടുംബസംഗമം നടത്തി

പദ്ധതി സംബന്ധിച്ച വിശദീകരണം കോര്‍പ്പറേഷന്‍ പ്ലാനിംഗ് റിസോഴ്സ് പേഴ്സണ്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍ നടത്തി. മുന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ കെ പി അബ്ദുള്‍ റസാഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇസ്മയില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയകുമാര്‍ പി തുടങ്ങിയവര്‍ സംസാരിച്ചു.

Tags