കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ ദസറ 2023- വളണ്ടിയര്‍മാരെ ആദരിച്ചു

google news
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ ദസറ 2023- വളണ്ടിയര്‍മാരെ ആദരിച്ചു

കണ്ണൂര്‍ : കണ്ണൂർ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കണ്ണൂര്‍ ദസറ 2023 ആഘോഷത്തില്‍  മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വളണ്ടിയര്‍മാരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആദരിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് ചേര്‍ന്ന  യോഗം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി രവീന്ദ്രന്‍,  എന്‍ ഉഷ, ദസറ കോര്‍ഡിനേറ്റര്‍ കെ സി രാജന്‍ മാസ്റ്റര്‍, പി കെ പ്രേമരാജന്‍, വി സി നാരായണന്‍ മാസ്റ്റര്‍, കെ  വി ചന്ദ്രന്‍ മാസ്റ്റര്‍, വെള്ളോറ രാജന്‍, അഡ്വ.കെ വി റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags