കണ്ണൂരിലെ വൻകിട ആശുപത്രികളുടെ ചൂഷണത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കൾ

Leaders of Kannur Block Congress Committee will start agitation against the exploitation of big hospitals in Kannur
Leaders of Kannur Block Congress Committee will start agitation against the exploitation of big hospitals in Kannur


കണ്ണൂർ : കണ്ണൂർ കേന്ദ്രീകരിച്ച് ആരോഗ്യ മാഫിയ പ്രവർത്തിച്ചു വരികയാണെന്നും രോഗികളെ ചൂഷണം ചെയ്യുന്ന വൻകിട ആശുപത്രികൾക്കെതിരെ ഇൻഡ്യൻ നാഷനൽ കോൺഗ്രസ് കണ്ണൂർ ബ്ളോക്ക് കമ്മിറ്റി പ്രസിഡൻ്റ് രാഹുൽ കായക്കൽ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ആശുപത്രികളെ ദുർബലപ്പെടുത്തി കൊണ്ടുള്ള സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കുന്ന നടപടികളാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. 

പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൻ്റെയും കണ്ണൂർ ജില്ലാ ആശുപത്രിയുടെയും ദുരവസ്ഥ ഇതിന് തെളിവാണ്. ഇവിടങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരില്ല. വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗ്യമല്ലാതെ നശിക്കുകയാണ്. കണ്ണൂർ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മൂന്ന് വൻകിട ആശുപത്രികളിൽ ബ്ളേഡ് കമ്പിനികളെപ്പോലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

മാലിന്യ സംസ്കരണ സംവിധാനം പോലും ഇവിടെയില്ല. ഇവിടെ എത്തുന്നവരെ രോഗികളാക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരം പ്രയാസങ്ങൾ പരിഹരിക്കുന്ന താനായി 9746 784 671 എന്ന ഹെൽപ്പ് നമ്പർ രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പൊതുജനങ്ങൾക്ക് ഏതു സമയവും ബന്ധപ്പെടാമെന്ന് രാഹുൽ കായക്കൽ പറഞ്ഞു. ബ്ളോക്ക് വൈസ്  പ്രസിഡൻ്റ് എം.പി രാജേഷ്, ഷിബു ഫർണാണ്ടസ്. ദീപക് കൃഷ്ണ, മുഹമ്മദ് ഷിബിൽ എന്നിവരും പങ്കെടുത്തു.

Tags