വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ കേന്ദ്ര പരിശീലനത്തിനായി അവധിയില്‍ പ്രവേശിക്കുന്നു

arun
arun

കണ്ണൂര്‍ : വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പരിശീലനത്തിന് പോകാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ ആറ് ജില്ലാ കലക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് പരിശീലനം. പരിശീലനം കഴിഞ്ഞാല്‍ അരുണ്‍ കെ വിജയന്‍ വീണ്ടും കണ്ണൂര്‍ കലക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.സ്ഥാനക്കയറ്റത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്‍കുന്നത്.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടറുടെ മൊഴി വീണ്ടും അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 'ഒരു തെറ്റുപറ്റിയെന്ന്' എ.ഡി.എം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴി നേരത്തേ പുറത്തു വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

നവീന്‍ബാബു മരണപ്പെട്ട കേസില്‍ വിവാദമൊഴി നല്‍കിയ കലക്ടറെ മാറ്റണമെന്ന് സി.പി. ഐ കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ സി.പി. എം ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ഇതിന് തയ്യാറായില്ല. നവീന്‍ബാബു ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പി.പി ദിവ്യയ്ക്ക് അനുകൂലമായി മൊഴിനല്‍കിയ കലക്ടറെ തല്‍സ്ഥാനത്ത് നിലനിര്‍ത്തുന്നതിനെതിരെ പ്രതിപക്ഷസംഘടനകള്‍ ശക്തമാക്കിയിരുന്നു.

Tags