സ്കൂട്ടർ തട്ടിപ്പ് കേസ്: അനന്തുകൃഷ്ണനെതിരെ ലഭിച്ച 700 ഓളം പരാതികളിൽ അന്വേഷണം തുടങ്ങിയതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
Feb 5, 2025, 14:30 IST


കണ്ണൂർ: സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദ്ധാനം ചെയ്തു കോടികൾ കബളിപ്പിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് കണ്ണൂർ എസ്.പി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയായ അനന്തു കൃഷ്ണൻ ഒന്നാം പ്രതിയായ കേസിലാണ് അന്വേഷണം നടത്തിവരുന്നത്.
കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ മാത്രം 700 ഓളം പരാതികൾ കിട്ടിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തിവരികയാണ്.
പകുതി വിലയ്ക്ക് സാധനങ്ങൾ നൽകി വിശ്വാസ്യത നേടിയെടുത്താണ് തട്ടിപ്പു നടത്തിയത്. പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. തട്ടിപ്പിൽ പ്രമോട്ടർമാരും ഇരകളാണെന്നും സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.