ബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പിങ്ക് ടിയാറയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ വാക്ക് ഫോർ ജസ്റ്റിസ് നടത്തും
കണ്ണൂർ :പിങ്ക് ടിയാറുടെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഓഗസ്റ്റ് 24 ന് കണ്ണൂർ നഗരത്തിൽ വോക്ക് ഫോർജസ്റ്റിസ് സംഘടിപ്പിക്കുമെന്ന് ചെയർപേർസൺ ഡോക്ടർമേരി ഉമ്മൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം ഏഴുമണിക്ക് എസ് എൻ പാർക്കിനടുത്തു നിന്നും ആരംഭിക്കുന്ന വോക്ക് ഫോർ ജസ്റ്റിസ് കവിതാ തീയർ - മുനീശ്വരൻ കോവിൽ - സ്റ്റേഷൻ റോഡ് - പ്ലാസജംഗ്ഷൻ വഴി ഫോർട്ട് റോഡിലെത്തി തിരിച്ച് എസ് എൻ പാർക്കിൽ തന്നെ സമാപിക്കും.സ്ത്രീ സുരക്ഷാ മുദ്രാവാക്യമുയർത്തി നടക്കുന്ന പരിപാടിയിൽ 200 ഓളം വനികകൾപരിപാടിയിൽ പങ്കെടുക്കുമെന്നും ചെയർപേർസൺ പറഞ്ഞു.
ബംഗാളിൽ യുവ ഡോക്ടർ കൊല്ലപ്പെട്ടത് വൈദ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണെന്നും ഡോക്ടർ മേരി ഉമ്മൻ പറഞ്ഞു. ഈ കാര്യത്തിൽ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനൊപ്പം കണ്ണൂരിലെ വനിതകളും ഒത്തുചേരുമെന്ന് ഡോക്ടർ മേരി ഉമ്മൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കൺവീനർ ഷമീറ മഷൂദ്, ഡോ: മഞ്ജുഷ,ഇ കെ സ്വപ്ന,സുറുമി ഷിറാജ് എന്നിവർ പങ്കെടുത്തു.