കണ്ണൂര്‍ സിറ്റി ബീച്ച് റോഡിൽ വഴിയാത്രക്കാരനെ വധിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

google news
ds

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ വെച്ച് വഴിയാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ഇരുമ്പിന്റെ മാരകായുധം  ഉപയോഗിച്ച് മുഖത്തും മറ്റും അടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചയാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സിറ്റി നാലുവയല്‍ സ്വദേശി ഇല്ലത്ത് ഹൗസില്‍ അല്‍ത്താഫ് (38)
എന്നയാളാണ് അറസ്റ്റിലായത്.

 ജനുവരി  അഞ്ചാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരാളെ ഉപദ്രവിക്കുന്നത് കണ്ട് ചോദിച്ചതിന്റെ വിരോധത്തില്‍ പ്രതി വഴിയാത്രക്കാരനെ മര്‍ദിക്കുകയായിരുന്നു.

കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ് ബാബു, പ്രമോദ്, രാഗേഷ്, എസ് സി പി ഒമാരായ  താജുദ്ദീന്‍,മിനി,സി പി ഒ ബൈജു  എന്നിവരാണ് തയ്യിലിൽ നിന്നും പ്രതിയെ പിടികൂടിയത്.

Tags