കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവള അടിച്ചുമാറ്റിയ മധ്യവയസ്‌ക അറസ്റ്റില്‍

A middle-aged woman was arrested for stealing a gold bangle from a jeweler in Kannur city
A middle-aged woman was arrested for stealing a gold bangle from a jeweler in Kannur city

കണ്ണൂര്‍: സ്വര്‍ണം വാങ്ങാനെന്ന പേരില്‍  ജ്വല്ലറിയിലെത്തി സ്വര്‍ണാഭരണം മോഷ്ടിച്ച മധ്യവയസ്‌കയായ സ്ത്രീയെ പൊലിസ്  അറസ്റ്റ് ചെയ്തു. മുണ്ടയാട് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തെ റഷീദ(53) യെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഡിസംബര്‍ 31ന് ഉച്ച ഒന്നര മണിയോടെ പുതിയ ബസ്സ്റ്റാന്റിനടുത്ത ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണാഭരണങ്ങള്‍ നോക്കുന്നതിനിടെയാണ് ഒന്നര പവന്റെ സ്വര്‍ണ വള  ഇവര്‍ കൈവശപ്പെടുത്തിയത്. ആഭരണം മോഷണം പോയതായി മനസിലായതിനെ തുടര്‍ന്ന് ജ്വല്ലറി അസി. മാനേജര്‍ കെ സജേഷ് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജ്വല്ലറിക്ക് മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ പ്രതി വന്നിറങ്ങുന്നതും തിരിച്ച് അതേ ബസില്‍ കയറിപോകുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച്  പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്
പ്രതി പിടിയിലായത്. 

നേരത്തെയും ഇവര്‍ കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറികളില്‍ നിന്നും മറ്റും മോഷണം നടത്തിയിരുന്നതായി  പൊലിസ് പറഞ്ഞു. ഒരു തവണ കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മോഷ്ടിച്ച സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. എസ്‌ഐമാരായ അനുരൂപ്, ഷമീല്‍, റഷീദ്, ഉദ്യോഗസ്ഥരായ നാസര്‍, ഷിജി, സക്കീറ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Tags