കണ്ണൂരിൽ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു വരികയായിരുന്ന യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

google news
A man has been arrested in the case of trying to kill a young man who was celebrating Christmas in Kannur

തലശേരി: തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ചാലിൽ സെന്റ് പീറ്റേഴ്സ് ചർച്ചിലെ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി മാരകായുധങ്ങൾ കൊണ്ടു വെട്ടി പരുക്കേൽപ്പിച്ച കേസിൽ ഒരാളെ കൂടി തലശേരി ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു.

 തലശേരി ചാലിൽ നിന്നും എം.പി ഹൗസിൽ  ആരിഫ് എന്നയാളെയാണ് തലശേരി സബ് ഇൻസ്പെക്ടർ പി.പി. രൂപേഷ്  അറസ്റ്റു ചെയ്തത്. വധശ്രമവുമായി ബന്ധപെട്ട് ചാലിൽ സ്വദേശികളായ മുന്നുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിലാക്കും ചാലിൽ മുഹമ്മദ് അഫ്നാസ് , അയ്യപ്പൻ കിണറിലെ അതുൽ , മട്ടാമ്പ്രത്തെ എം.പി അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ തലശേരി സ്പെഷ്യൽ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. അന്വേഷണത്തിൽ എ.എസ്.ഐ മഹറൂഫ്, സീനിയർ സിവിൽ പൊലിസ് ഓഫിസർ ഷമേജ് , സി.പി. ഒ പ്രഷോഭ് എന്നിവരും പങ്കെടുത്തു.

Tags