കണ്ണൂർ ചാലയിൽ തെരുവുനായ ശല്യം അതിരൂക്ഷം : കടിയേറ്റ നാലുപേർ ചികിത്സ തേടി

street dog
street dog

ചാല : ചാല ടൗണിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ചാലയിലെ ആംഫി തിയേറ്ററിൽ കലാപരിപാടികൾ കണ്ട് മടങ്ങുന്ന രണ്ടുപേരെയാണ് നായ ആദ്യം കടിച്ചത്.

ചാല സാധു പാർക്കിന് സമീപത്തെ തന്മയ (15), ചാല കളരിവട്ടത്തിന് സമീപത്തെ തഫ്ഷീറ (14) എന്നിവർക്കാണ് കടിയേറ്റത്. പിന്നീട് വെങ്ങിലോട്ട് ജിതേഷിനെ (35) കടിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകീട്ട് ചാലയിലെ മൂന്നുവയസ്സുകാരിക്കും കടിയേറ്റിരുന്നു. 25 ഓളം തെരുവുനായ്ക്കൾ ടൗണിൽ അലഞ്ഞുതിരിയുന്നുണ്ട്.

ചാല വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ 15 ഓളം നായ്ക്കളും 10 കുട്ടികളുമുണ്ട്. ആളുകൾ ഭയത്തോടെയാണ് വില്ലേജ് ഓഫീസിലും ബ്ലോക്ക് ഓഫീസിലും കയറുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലും നായകൾ കൂട്ടം ചേരുകയാണ്. ഇതുകാരണം യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ സാധിക്കുന്നില്ല. രാത്രിയിൽ ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരുടെ പിന്നാലെ നായകൾ ഓടുകയാണ്.

രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്നവർ ഭയത്തോടെയാണ് വീടുകളിലേക്ക് പോകുന്നത്. തെരുവ് നായ ശല്യം കാരണം പത്രം, പാൽ വിതരണക്കാരുംപുലർച്ചെ ജോലിക്ക് പോകുന്നവരും ദുരിതത്തിലാണ്.
. രണ്ടാഴ്ച മുൻപ് നായകൾക്ക് വന്ധ്യം കരണ കുത്തിവെപ്പ് നടത്താൻ ജീവനക്കാർ എത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടതോടെ നായകൾ ഓടിരക്ഷപ്പെട്ടു. കുത്തിവയ്പ്പിനായി ചുരുക്കം നായകളെ മാത്രമേ പിടിക്കാൻ കഴിഞ്ഞുള്ളൂ.

Tags