കണ്ണൂര്‍ ജയിലില്‍ സംഘര്‍ഷം ; മോഷണ കേസിലെ പ്രതിക്ക് പരുക്കേറ്റു

google news
kannur

കണ്ണൂര്‍ : പളളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി മോഷണ കേസിലെ പ്രതിയായ യുവാവിന് പരുക്കേറ്റു. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നരയ്ക്കാണ് പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടിയത്.

കാപ്പ തടവുകാരന്റെ മര്‍ദ്ദനമേറ്റ മോഷണ കേസിലെ പ്രതി നൗഫലിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ട്.
 
ഇയാള്‍ക്ക് പതിനൊന്നാം ബ്‌ളോക്കിന് സമീപത്തുനിന്നാണ് മര്‍ദ്ദനമേറ്റത്. കാപ്പാ തടവുകാരനായ അക്രമിച്ചതെന്നാണ് പരാതി. ഇയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാതടവുകാരും സഹതടവുകാരായ മറ്റു കേസുകളിലെ പ്രതികളും തമ്മില്‍ ഏറ്റുമുട്ടുന്നത് ജയില്‍ വകുപ്പിന് തലവേദനയായിട്ടുണ്ട്.

കാപ്പതടവുകാര്‍ തമ്മിലുളള ഏറ്റുമുട്ടലും ഇവിടെ പതിവാണ്. നിസാരകാര്യങ്ങളെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിക്കുന്നത്. നേരത്തെ ജയിലില്‍ സംഘര്‍ഷമുണ്ടാക്കിയ കാപ്പ തടവുകാരില്‍ ചിലരെ വിയ്യൂരിലേക്ക് മാറ്റിയിരുന്നു. നേരത്തെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക് കഞ്ചാവ് ഒളിപ്പിച്ചെത്തിക്കുന്നവരെ പൊലിസ് കൈയ്യോടെ പിടികൂടിയിരുന്നു.

Tags