കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയില്‍ ചാടി

google news
harshad

 കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും  മയക്കുമരുന്ന് കേസിലെ പ്രതി ജയില്‍ ചാടി.  ചാല കോയ്യോട് സ്വദേശി ഹര്‍ഷാദാണ് ജയില്‍ ചാടിയത്. മയക്കു മരുന്ന് കേസില്‍ ശിക്ഷിക്കെപ്പെട്ട  കേസിലെ പ്രതിയാണ് ഹര്‍ഷാദ്. 

ഞായറാഴ്ച്ച പുലര്‍ച്ചെ ആറെമുക്കാലിന് ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാനായി പുറത്തേക്ക് പോയ ഹര്‍ഷാദ് ജയിലിന്റെ മുന്‍പിലെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരാളുടെ ബൈക്കിന്റെ പുറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി വ്യാപകമായ തെരച്ചിലാണ് നടത്തിവരുന്നത്.

Tags