കണ്ണൂർ സെൻട്രൽ ജയിലിന് സമീപം മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ
Jul 15, 2024, 14:06 IST
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിന് സമീപം രാസലഹരിയുമായി രണ്ടു പേർ അറസ്റ്റിൽ.കക്കാട് കൊറ്റാളി സ്വദേശി പിഎൻ മുഹമ്മദ് ഇർഫാൻ, മക്രേരി സ്വദേശി പി.അഷിൻ എന്നിവരെയാണ് 3.7ഗ്രാം എംഡിഎംഎയുമായി കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികൾ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു.ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടേയും ഡാൻസാഫ് ടീമിൻ്റെയും നേതൃനേതൃത്വത്തിലാണ് മയക്ക് മരുന്ന് പിടികൂടിയത്.