കണ്ണൂരില്‍ ഹയര്‍ഗുഡ്‌സ് ഉടമയുടെ വീട്ടുമുറ്റത്ത് സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍സി.സി.ടി.വി ദൃശ്യം ലഭിച്ചു

google news
കണ്ണൂരില്‍ ഹയര്‍ഗുഡ്‌സ് ഉടമയുടെ വീട്ടുമുറ്റത്ത് സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍സി.സി.ടി.വി ദൃശ്യം ലഭിച്ചു

 കണ്ണൂര്‍: കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡിനടുത്തെ സാവീസ് ഹയര്‍ ഗുഡ്‌സ് ഉടമ അനില്‍കുമാറിന്റെ വീട്ടുമുറ്റത്തകനിന്നും പന്തല്‍ സാധനങ്ങളും സ്‌കൂട്ടറും  കത്തിച്ച കേസിലെ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ പൊലിസ് ഉടന്‍ പ്രതികളെ പിടികൂടണമെന്ന് കേരളസ്‌റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി എന്‍.കെ അജയകുമാര്‍ കുമാര്‍ ആവശ്യപ്പെട്ടു.

 ഇന്ന് രാവിലെ അിനില്‍കുമാറിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് എ.വി ബാബുരാജ്, സംസ്ഥാനകമ്മിറ്റിയംഗം പി.സോമസുന്ദരം, മേഖലാസെക്രട്ടറി ജേക്കബ് മനോജ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Tags