കണ്ണൂർ താണയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു
Sep 17, 2024, 23:51 IST
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു.. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ താണ മൈജി ക്കടുത്ത് റോഡരികിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്.
കാറിൽ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചത്. തീപിടുത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മുടങ്ങി. സംഭവത്തിൽ ആളപായമില്ല.