കണ്ണൂർ ഏച്ചൂരിൽ വ്യാപാരിയെ തട്ടി കൊണ്ടുപോയി ഒൻപതു ലക്ഷം കവർന്ന കേസിൽ ബംഗ്ളൂര് കേന്ദ്രീകരിച്ച് അന്വേഷണം ; നിർണായക തെളിവായി കാറിൻ്റെ ചിത്രം ലഭിച്ചു
കഴിഞ്ഞ അഞ്ചിന് പുലർച്ചെ അഞ്ചു മണിക്ക് ബംഗ്ളൂരിൽ നിന്നും ബാഗിൽ പണവുമായി സ്വകാര്യ ബസിൽ ബാഗിൽ പണവുമായി ഇറങ്ങിയ റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും അക്രമിച്ച് അവശനാക്കിയതിന് ശേഷം കാപ്പാട് ടൗണിൽ ഉപേക്ഷിക്കുകയുമായിരുന്നു
ചക്കരക്കൽ : ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ കമാൽ പീടികയിൽകാറിൽ തട്ടിക്കൊണ്ടുപോയി വ്യാപാരിയുടെ ഒൻപതു ലക്ഷം കവർന്ന കേസിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
ഏച്ചൂർ കമാൽ പീടികയിലെ തവക്കൽ ഹൗസിൽ പി.പി റഫീഖിനെയാണ് അജ്ഞാത സംഘം കാറിൽ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചത്. കഴിഞ്ഞ അഞ്ചിന് പുലർച്ചെ അഞ്ചു മണിക്ക് ബംഗ്ളൂരിൽ നിന്നും ബാഗിൽ പണവുമായി സ്വകാര്യ ബസിൽ ബാഗിൽ പണവുമായി ഇറങ്ങിയ റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും അക്രമിച്ച് അവശനാക്കിയതിന് ശേഷം കാപ്പാട് ടൗണിൽ ഉപേക്ഷിക്കുകയുമായിരുന്നു.
ദേഹമാസകലം പരിക്കേറ്റ റഫീഖ് കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.. ഇയാളെ തട്ടിക്കൊണ്ടുപോയ കാർ ഐ 20യാണെന്ന് സി.സി.ടി.വി ക്യാമറകളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ ചക്കരക്കൽ സി.ഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. ബംഗ്ളൂർ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്. റഫീഖ് ഭാര്യയുടെ പണയ സ്വർണം ബാങ്കിൽ നിന്നെടുക്കാനാണ് ബാംഗ്ളൂരിൽ നിന്നും പണം കൊണ്ടുവന്നതാണെന്നാണ് പൊലിസിന് നൽകിയ മൊഴി.