കണ്ണൂർ ബാർബെൽ ക്ളബ്ബ് മേറ്റ്സ് നാട്ട്യാല ജനാർദ്ദനൻ പുരസ്കാര സമർപ്പണം 21 ന് സ്പീക്കർ നിർവഹിക്കും

Kannur Barbell Club Mates Natyala Janardhanan award presentation will be done by Speaker on 21
Kannur Barbell Club Mates Natyala Janardhanan award presentation will be done by Speaker on 21

കണ്ണൂർ : പ്രഥമ നാട്ട്യാല ജനാർദ്ദനൻ സ്മാരക പുരസ്കാര സമർപ്പണവുംനാട്ട്യാല ജനാർദ്ദനൻ ജന്മശതാബ്ദിയും കേനന്നൂർ ബാർബൽ ക്ളബ്ബ് മേറ്റ്സ് കൂട്ടായ്മയുടെ സുവർണ ജൂബിലി ആഘോഷവും ഡിസംബർ 21 ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കണ്ണൂരിൽ ആദ്യമായി മിസ്റ്റർ വേൾഡായി തെരഞ്ഞെടുത്തപ്പെട്ട മുസാദിഖ് മൂസയുടശരീര സൗന്ദര്യ പ്രദർശനവും നടക്കും.

അർജുന അവാർഡ് ജേതാക്കളായ പി.ജെ ജോസഫ്, ടി.വി പോളി സജീവൻ ഭാസ്കരൻ എടോടി, പി.കെ യശോധര (മരണാനന്തര ബഹുമതി ) എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്. കണ്ണൂർ സർവകലാശാലയിലെ മികച്ച കായിക താരങ്ങളായ കെ.വി നന്ദന , ജാനിസ് അബ്ബാസ്, സ്പോർട്സ് മാധ്യമപ്രവർത്തകരായ ജി. ദിനേശ് കുമാർ അബ്ദുൽ മുനീർ എന്നിവർക്കും കർമ്മമേഖലയിലെ സംഭാവനകൾ പരിഗണിച്ചു പുരസ്കാരം നൽകും.

 പ്രശസ്തശിൽപി കെ.കെ.ആർ വെങ്ങരയാണ് അവാർഡുകൾ രൂപകൽപ്പന ചെയ്തത്. വാർത്താ സമ്മേളനത്തിൽ കണ്ണൂർ ബാർബെൽ ക്ളബ്ബ് മേറ്റ്സ് പ്രസിഡൻ്റ് അഴീക്കോടൻ ജ്യോതി, സെക്രട്ടറി മോഹൻ പീറ്റേഴ്സ് ട്രഷറർ എം.പി അരുൺ കുമാർ വി.പി കിഷോർ, എം.പി പ്രസൂൺകുമാർ എന്നിവർ പങ്കെടുത്തു.

Tags