കണ്ണൂരിൽ സ്വാതന്ത്ര്യ സമരസോനാനി ബാലൻ കാളിയത്ത് സ്മാരക പുരസ്കാരം സമ്മാനിച്ചു

In Kannur, Samarasonani presented Balan Kaliyath Memorial Award
In Kannur, Samarasonani presented Balan Kaliyath Memorial Award

താഴെചൊവ്വ : ലൈബ്രറി കൗൺസിൽ കണ്ണൂർ നോർത്ത് നേതൃസമിതി നടത്തിയ സർഗോത്സവം വിജയികൾക്ക് സ്വാതന്ത്യ സമര സേനാനിയായിരുന്ന ബാലൻ കാളിയത്തിൻ്റെ സ്മരണാർത്ഥം പുരസ്കാരങ്ങൾ നൽകി.

ചൊവ്വ തൊഴിലാളി യുവജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മറ്റിയംഗം രാജീവൻ എടച്ചൊവ്വ ഉദ്ഘാടനം ചെയ്തു.ഇ കെ.സിറാജ് അധ്യക്ഷനായി.

സൈക്കോളജിസ്റ്റ് എൻ. സുധീഷ്ണ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.ജനു ആയിച്ചാൻകണ്ടി, അഡ്വ.പ്രമോദ് കാളിയത്ത്, ദിനേശ് പുതിയാണ്ടി, മിനി രമേശ് എന്നിവർ സംസാരിച്ചു.

Tags