കണ്ണൂർ ചെറുതാഴം സ്വദേശിയിൽ നിന്ന് ഒരു കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസ് : രണ്ടു പേർ അറസ്റ്റിൽ
Nov 26, 2024, 15:54 IST
തളിപറമ്പ് : കണ്ണൂർറൂറല്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനില്‍ നിന്നും ഒരു കോടിയോളം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി.
കര്‍ണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ് സഹദ് എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാളിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇതുവരെയായി ഈ കേസില്‍ 22 പ്രതികളില്‍ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമാനമായ രീതിയില്‍ മൊറാഴ സ്വദേശിയുടെ മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ട കേസില്‍ പോലീസിന്റെ ഇടപെടലിലൂടെ 32 ലക്ഷം രൂപ തിരികെ ലഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.