കണ്ണൂർ നഗരത്തിൽ വൻമയക്കുമരുന്ന് വേട്ട: യു.പി സ്വദേശിയായ യുവാവ് അറസ്റ്റിൽ

Drug hunt in Kannur city: Youth from UP arrested
Drug hunt in Kannur city: Youth from UP arrested

കണ്ണൂർ: കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പിടികൂടി.ഉത്തർപ്രദേശ് വാരാണസി സ്വദേശി ദീപു സഹാനി (24)യെയാണ് കണ്ണൂർ നഗരത്തിലെതാളിക്കാവിൽ നിന്നും പിടികൂടിയത്.എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റെയ്‌ഞ്ച് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് രണ്ടുകിലോഗ്രാം കഞ്ചാവും 95 ഗ്രാം എം.ഡി.എം.എ.യും 333 മില്ലിഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പും പിടിച്ചെടുത്തു.

കണ്ണൂർ ടൗൺ ഭാഗത്തും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിതരണംചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപുവെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തുടർ നടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും.പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വി.പി.ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ പി.പി.സുഹൈൽ, സി.എച്ച്.റിഷാദ്, എൻ.രജിത്ത് കുമാർ, എം.സജിത്ത്, സിവിൽ എക്സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബു, പി.നിഖിൽ, സി.അജിത്ത്, കെ.ഷജിത്ത് എന്നിവർ പങ്കെടുത്തു.

Tags