അപകടകരമായി ബസോടിച്ചതിന് കെ. സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ അസഭ്യവർഷവും മർദ്ദനവും; കണ്ണൂരിൽ ഏഴുപേർ അറസ്റ്റിൽ

google news
sf

കണ്ണൂര്‍: കണ്ണൂർ കാൽ ടെക്സിലുള്ള ഡിപ്പോയിൽ അപകടകരമായി ബസോടിച്ചു വെന്നു ആരോപിച്ചു  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ട്രാക്കിൽ നിർത്തിയിട്ട ബസില്‍ കയറി മര്‍ദ്ദിച്ചതിന് ഏഴ് യുവാക്കളെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെയാണ് അക്രമമുണ്ടായത്. വ്യാഴാഴ്ച്ച അർധരാത്രി 12.15 നാണ് സംഭവം. 

എർണാകുളത്ത്  നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കള്‍ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിച്ചതെന്ന് ആരോപിച്ചാണ് യുവാക്കള്‍ സംഘം ചേർന്ന് വിചാരണ നടത്തി അതിക്രമം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിലുടെ  പുറത്തുവന്നിട്ടു
ണ്ട്.

 വ്യാഴാഴ്ച്ച രാത്രി താഴെ ചൊവ്വയിലെ കിഴുത്തള്ളി ബൈപാസിലൂടെ ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾക്ക് നേരെ അതിവേഗത്തിലെത്തിയ കെ. സ്വിഫ്റ്റ് ബസ്  ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു വെന്നാണ് പരാതി. ബൈക്ക് യാത്രക്കാർ റോഡിന് പുറത്തേക്ക് വാഹനം ഇറക്കിയതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു. ഇതിനു ശേഷം കെ. സ്വിഫ്റ്റിന്റെ പുറകെ ബൈക്കിൽ പോയി യുവാക്കാർ താഴെ ചൊവ്വയിൽ നിന്നും ബസ് തടയാൻ ശ്രമിച്ചു വെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്നാണ് കണ്ണൂർ ഡിപ്പോയിലെത്തി ഡ്രൈവറെ അസഭ്യം പറയുകയും വീടു കാണുകയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. 

കെ എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ മാനേജരുടെ പരാതിയിലാണ് പൊലീസ് തിലാന്നൂർ താഴെ ചൊവ്വ സ്വദേശികളാണ് അറസ്റ്റിലായത്.പ്രതികൾഅസഭ്യം വിളിക്കുകയും ഇതിന് ശേഷം ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതു അടിസ്ഥാനമാക്കിയാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.

Tags