കേരളത്തില്‍ ആദ്യമായി മൃഗങ്ങള്‍ക്കായി ആംബുലന്‍സ് കണ്ണൂരില്‍ പ്രവര്‍ത്തന സജ്ജമായി

sdg
sdg

കണ്ണൂര്‍: കണ്ണൂരില്‍ സംസ്ഥാനത്ത് ആദ്യമായി മൃഗങ്ങള്‍ക്കായുള്ള ആംബുലന്‍സ് പ്രയാണമാരംഭിച്ചു.വിലപ്പെട്ടതാണ് ഓരോ ജീവനും മനുഷ്യരുടെതായാലും പക്ഷിമൃഗാദികളുടെതായാലും മനുഷ്യജീവന്‍ വാരിപ്പിടിച്ച് ആശുപത്രിയിലേക്ക് കുതിക്കുന്നതും പോലെ പരുക്കേറ്റ മൃഗങ്ങളെയും രക്ഷിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ പഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റസ്‌ക്യു ഫോഴ്‌സിന്റെ ആംബുലന്‍സാണ്  സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ സജ്ജമായത്. 

പ്രകൃതി,വന്യജീവി , മൃഗസ്‌നേഹികളുടെ കൂട്ടായ്മയാണ് ആംബുലന്‍സ് സൗകര്യം ഒരുക്കിയത്. ജൂലായ് 13 ന് പകല്‍ പന്ത്രണ്ടിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആംബുലന്‍സിന് ഫ്‌ളാഗ് ഓഫ് ചെയ്തു.
വന്യജീവികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ലൈസന്‍സുള്ളവരുംമൃഗ സ്‌നേഹികളും ചേര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് പഗ് മാര്‍ക്ക് എന്ന സംഘടന ആരംഭിച്ചത്. അപകടത്തിലും മറ്റും പരുക്കേറ്റ മൃഗങ്ങള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കുക ബുദ്ധിമുട്ടുള്ളതാണ്. 

ഉള്‍ പ്രദേശങ്ങളില്‍ നിന്നൊക്കെ ആശുപത്രിയില്‍ എത്തിക്കാന്‍ ഏറെ സമയവും വേണം അങ്ങനെയാണ് ആംബുലന്‍സ് സര്‍വീസെന്ന ആശയത്തിലെത്തിയതെന്ന് റസ്‌ക്യു ഫോഴ്‌സിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ഹാര്‍വെസ്റ്റ് പറഞ്ഞു. ആംബുലന്‍സില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രത്യേക കൂടുകളുമുണ്ട്. രാത്രി മാത്രം സഞ്ചരിക്കുന്നവയ്ക്കും അതിനുതകുന്ന സൗകര്യം വണ്ടിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സില്‍ ഇവയെ കൊണ്ടു പോകുമ്പോള്‍ നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. 

24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭിക്കും വളര്‍ത്തുമൃഗങ്ങളെ ആശുപത്രിയില്‍ കൊണ്ടു പോകാനും ആംബുലന്‍സ് സേവനം തേടാം. ഫോണ്‍:9645079745/989895876411 കണ്ണൂര്‍ വെറ്റിനറി ആശുപത്രി അങ്കണത്തില്‍ നടന്ന ആംബുലന്‍സ് ഉദ്ഘാടന പരിപാടിയില്‍ ജില്ലാ വെറ്റിനറി ചീഫ് സര്‍ജന്‍ ഡോ.പത്മരാജ് തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് എസ്. എഫ്. ഒ പ്രദീപ് മുണ്ടേരി , ഡോക്ടര്‍ സുഷമാ പ്രഭു എന്നിവരും പങ്കെടുത്തു.

Tags