കണ്ണൂർ ആലക്കോട് സ്കൂൾ ജീപ്പ് മരത്തിലിടിച്ചു :13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു
Jan 30, 2025, 12:47 IST


ആലക്കോട് : രയരോത്ത് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു. വ്യാഴാഴ്ച്ച രാവിലെയുണ്ടായഅപകടത്തിൽ 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ ആലക്കോട് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽ കുന്ന വിവരം.
ആലക്കോട് സെൻ്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോയ ജീപ്പാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലിസും നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകാനായിആശുപത്രിയിലെത്തിച്ചു