ടൂറിസം സാധ്യത പരിഗണിച്ച് കണ്ണൂർ വിമാനത്താവളത്തിന് പരിഗണന നൽകണമെന്ന് ആദ്യ യാത്രക്കാരുടെ കൂട്ടായ്മ

google news
gs

കണ്ണൂർ : ടൂറിസം കേന്ദ്രമെന്ന പരിഗണന നൽകി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവിയും സാർക്, ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള അനുമതിയും നൽകണമെന്ന് കണ്ണൂർ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരുട കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കൂട്ടായ്മ ആവശ്യപ്പെട്ടു.

മെട്രോ നഗരം അല്ലാതിരുന്നിട്ടും ഗോവയിലെ മോപ്പ വിമാനത്താവളത്തിന് നൽകിയ ഇളവുകൾ കണ്ണൂരിനും നൽകണമെന്നും ആവശ്യപ്പെട്ടു.കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മോപ്പ വിമാനത്താവളം സന്ദർശിച്ച ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി പ്രതിനിധിസംഘം വിമാനത്താവള അധികൃതരുമായും ഗോവയിൽ ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുമായും ചർച്ചകൾ നടത്തി.

ഗോവ രാജ്ഭവൻ സന്ദർശിച്ച സംഘം കണ്ണൂർ വിമാനത്താവള വികസനത്തിനു വേണ്ടി ഇടപെടണമെന്ന ആവശ്യവുമായി ഗവർണർ പി.എസ്.ശ്രീധരൻപിള്ളയ്ക്കു നിവേദനം നൽകി.

അബ്ദുൽ ലത്തീഫ് കെഎസ്എ, റഷീദ് കുഞ്ഞിപ്പാറാൽ, ടി.വി.മധുകുമാർ, എ.സദാനന്ദൻ, മുഹമ്മദ് യൂനസ്, ആർ.വി.ജയദേവൻ, എസ്.കെ.ഷംസീർ, കെ.പി.ഹാഫിസ് മൊയ്തു, പി.എ.മുഹമ്മദ് ഫൈസൽ, കെ.റാഷിദ്, ടി.സോജു, കെ.നൗഷാദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഭാരവാഹികൾ: അബ്ദുൽ ലത്തീഫ് കെഎസ്എ (പ്രസി.), എസ്.കെ.ഷംസീർ, കെ.വി.ബഷീർ (വൈസ് പ്രസിഡന്റുമാർ), ആർ.വി.ജയദേവൻ (സെക്ര.), എൻ.പി.സി.രംജിത്, മുഹമ്മദ് ഫൈസൽ (ജോയിന്റ് സെക്രട്ടറിമാർ), കെ.പി.ഹാഫിസ് മൊയ്തു (ട്രഷ.), റഷീദ് കുഞ്ഞിപ്പാറാൽ, ബൈജു കുണ്ടത്തിൽ (കോഓർഡിനേറ്റർമാർ

Tags