പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

kannur international airport
kannur international airport

മട്ടന്നൂർ: കണ്ണൂർ വിമാനതാവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ 15 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. അന്നേ ദിവസം രാവിലെ പത്ത് മുതൽ മട്ടന്നൂർ വായന്തോട് കവലയിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നിരാഹാര സമരം തുടങ്ങും. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയാൽ മറ്റു പ്രവാസികളും പ്രദേശവാസികളും റിലേ നിരാഹാര സമരം നടത്തും.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് മാസം മുൻപാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ള പ്രവാസികളുടെ നേതൃത്വത്തിലാണ് കണ്ണൂർ വിമാന താവളത്തിന്റെ വികസനം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുന്നത്. കഴിഞ്ഞ മാസം മട്ടന്നൂരിൽ സമര വിളംബര ജാഥയും സമര പ്രഖ്യാപന കൺവെൻഷനും നടത്തിയിരുന്നു.

Tags