വ്യവസായ സംരഭകര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വാഹനങ്ങള്‍ സ്വന്തമാക്കാന്‍ കണ്ണൂരില്‍ ഓട്ടോമാര്‍ട്ടും എം.എസ്.എം. ഇ എക്‌സ് പോയും നടത്തും

google news
lhguj

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ വ്യവസായ സംരഭകര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉല്‍പാദന,വിപണനരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടി കണ്ണൂര്‍ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍കണ്ണൂര്‍ മിറര്‍ പത്രം,വിന്‍.വിന്‍കോര്‍പ് ഇവന്റ്മാനേജ്‌മെന്റ് കമ്പിനി എന്നിവയുമായി സഹകരിച്ചു കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ഫെബ്രുവരി രണ്ട്, മൂന്ന്, നാല്തീയ്യതികളില്‍ ഓട്ടോമാര്‍ട്ടും എം. എസ്. എം  എക്‌സ്‌പോയും നടത്തുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  രണ്ടിന് രാവിലെ പതിനൊന്നുമണിക്ക്കലക്ടര്‍ അരുണ്‍ കെ.വിജയന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ. എസ് ഷിറാസ് അധ്യക്ഷനാകും.

 ലീഗ്ബാങ്ക്ഡിസ്ട്രിക് മാനേജര്‍ ഇ.പ്രശാന്ത്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ്‌കൊമേഴ്‌സ്  പ്രസിഡന്റ് ടി.കെരമേഷ് കുമാര്‍,കെ. എസ്. എസ്. ഐ. എജില്ലാപ്രസിഡന്റ്ജീവരാജ് നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ ബാങ്കുകള്‍, വാഹനനിര്‍മാണ,വിതരണകമ്പിനികള്‍ എന്നിവയുമായി ചേര്‍ന്ന്‌സംയുക്തമായാണ്പരിപാടി നടത്തുക. ഇളവുകളോടുകൂടിയ പ്രത്യേകസ്‌കീമുകളുംവായ്പാപദ്ധതികളും എക്‌സ്‌പോയുടെഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാവ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എ. എസ്ഷിറാസ് അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍കണ്ണൂര്‍ മിറര്‍ സി. ഇ. ഒ ടി.വി മിലേഷ്‌കുമാര്‍, വിന്‍ വിന്‍ കോര്‍പ്പ് എം.ഡി സമീര്‍ മാവിലായി എന്നിവര്‍ പങ്കെടുത്തു.

Tags