കണ്ണൂരിൽ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവ് മരിച്ചു
Sep 19, 2024, 14:54 IST
കണ്ണൂർ :കാഞ്ഞിരോട് യുവാവ് ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. കൂടാളി അയ്യപ്പൻ മലയിലെ രയരോത്ത് പത്മാനന്തനാ (48) മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാടെകാഞ്ഞിരോടാണ് അപകടമുണ്ടായത് അപകടമുണ്ടായത്.
പത്മാനന്തൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് ചക്കരക്കൽ പൊലിസ് അറിയിച്ചു.
പത്മനാഭൻ -ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈന മക്കൾ: അവന്തിക, ഋതു നന്ദിക ( ഇരുവരും അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ) സഹോദരങ്ങൾ: അനൂപ്, അനീഷ് അഭിലാഷ്. സംസ്കാരം പെരളശേരി പഞ്ചായത്ത് പൊതു ശ്മാശനത്തിൽ.