കണ്ണൂർ വേശാലയില്‍ ടിപ്പര്‍ ലോറി സൈക്കിളില്‍ ഇടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം
Nov 23, 2024, 17:07 IST
മയ്യിൽ : കുറ്റ്യാട്ടൂർ വേശാലയില്‍ ടിപ്പര്‍ ലോറി സൈക്കിളില്‍ ഇടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം. മദ്‌റസ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ പോയ സൈക്കിളില്‍ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ മണിയോടെ വേശാല എല്‍.പി സ്‌കൂളിന് സമീപമായിരുന്നു അപകടം. വേശാല ഖാദിരിയ മദ്‌റസാ വിദ്യാര്‍ത്ഥി വേശാല വണ്ണാന്‍ വളപ്പില്‍ ഇസ്മയില്‍ സഖാഫിയുടെയും ഷാക്കിറയുടെയും മകനാണ് മരണപ്പെട്ട പത്തു വയസുകാരനായ മുഹമ്മദ് ഹാദി.
വിദ്യാര്‍ത്ഥികളായ റബീഹ്(13), ഉമൈദ്(14) എന്നിവരെ പരിക്കുകളോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്‌കൂളിന് സമീപമുള്ള റോഡിലെ വളവിലായിരുന്നുഅപകടം.