കണ്ണൂർ എസിപി പെൻഷൻ വാങ്ങിക്കാൻ പോകുന്നത് ഏതെങ്കിലും സി പി എം ഓഫീസിൽ ; ഭീഷണി മുഴക്കിയ അബിൻ വർക്കിക്കെതിരെ കേസെടുത്തു

Kannur going to buy ACP pension in any CPM office; A case has been registered against Abin Varki who made the threat
Kannur going to buy ACP pension in any CPM office; A case has been registered against Abin Varki who made the threat

കണ്ണൂർ : കണ്ണൂർ ഡി.സി.സി ഓഫിസിൻ വാർത്താസമ്മേളനം വിളിച്ച് പൊലീസുദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരെയാണ് ടൗൺ എസ്ഐ പി.പി ഷമീൽ  കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച്ച കണ്ണൂർ ഡിസിസി ഓഫീസിലായിരുന്നു അബിൻ വർക്കി വിവാദ പത്രസമ്മേളനം നടത്തിയത്. പി ശശി പറയുന്നത് കേട്ട് കെ എസ് യുക്കാരെ അറസ്റ്റുചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലിസുകാരെ തെരുവിൽ യൂത്ത് കോൺഗ്രസ് കൈകാര്യം ചെയ്യുമെന്നായിരുന്നു അബിൻ വർക്കിയുടെ ഭീഷണി.

കണ്ണൂരിൽ കെ എസ് യുക്കാരെ എസ് എഫ് ഐ യോടൊപ്പം പൊലിസും വേട്ടയാടുകയാണെന്നുമുള്ള ആരോപണവും അബിൻ ഉയർത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് ഇറങ്ങുമെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു.

കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്തും കണ്ണൂർ എസിപി ടി കെ രത്നകുമാറും കേൾക്കാൻ വേണ്ടി തന്നെയാണ് ഈ കാര്യം പറയുന്നത്.
ഈ കാര്യത്തിൽ കേസൊന്നും ഒരു പ്രശ്നമല്ല. എപ്പോഴും പി ശശി കേരളം  ഭരിക്കുമെന്ന പ്രതീക്ഷയും ഇവർക്ക്  വേണ്ട.

കണ്ണൂർ പണ്ടത്തെ കണ്ണൂരൊന്നുമല്ലെന്ന് ഓർക്കണം. ഇവനൊന്നും സർക്കാർ പെൻഷൻ വാങ്ങി വീട്ടിലിരിക്കില്ല. എസിപിപെൻഷൻ വാങ്ങിക്കാൻ പോകുന്നത് ഏതെങ്കിലും സി പി എം ഓഫിസിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ച വാങ്ങി കഴിക്കേണ്ടി വരും.

പൊലിസിൻ്റെ സാന്നിദ്ധ്യത്തിൽ എസ്എഫ്ഐക്കാർ കെ എസ് യു പ്രവർത്തകരെ അക്രമിക്കുകയാണ് ഇത് ഇനി കണ്ടു നിൽക്കാനാവില്ല. കാംപസുകളിൽ കെ എസ് യുവിൻ്റെ വസന്തകാലം വരുന്നത് തടയാൻ പൊലിസിനെ ഉപയോഗിക്കുകയാണ്.

എസ്. എഫ്.ഐയെ രാഷ്ട്രീയമായി ഞങ്ങൾ കാലാകാലങ്ങളായി പ്രതിരോധിക്കുന്നുണ്ട്. ഇനി പൊലിസിനെയും തെരുവിൽ നേരിടുമെന്നും എന്നതടക്കമുള്ള വിവാദ പരാമർശങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച്ച കണ്ണൂരിലെത്തിയ അബിൻ വർക്കി മാധ്യമങ്ങളോട് നടത്തിയത്.

Tags