സോഷ്യല്‍മീഡിയയിലൂടെ കലാപ ആഹ്വാനം നടത്തിയതിന് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണവം പൊലിസ് കേസെടുത്തു

google news
Kannavam police registered a case against two BJP workers for making riot calls through social media.

 കണ്ണൂര്‍: സോഷ്യല്‍മീഡിയയിലൂടെ കലാപ ആഹ്വാനം നടത്തിയതിന്  രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ  കണ്ണവം പൊലിസ് കേസെടുത്തു. ഫെയ്‌സ്ബുക്കിലൂടെ കലാപ ആഹ്വാനം നടത്തിയതിന് വിമല്‍ പി.തില്ലങ്കേരിക്കെതിരെയും  സമാനമായ രീതിയില്‍ ഇന്‍സ്റ്റന്റ് ഗ്രാമില്‍  പ്രചരണം നടത്തിയ ഷൈന്‍ ഷാനിനെതിരെയുമാണ് കേസെടുത്തത്.  

എ.ബി.വി.പി പ്രവര്‍ത്തകനായ ചിറ്റാരിപറമ്പിലെ ശ്യാമപ്രസാദ് വധവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പോസ്റ്റുകള്‍. പ്രദേശത്ത് കലാപമുണ്ടാക്കാന്‍ പ്രേരകമായി വിദ്വേഷം നിറഞ്ഞ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കണ്ണവം സി. ഐ അനില്‍ യുവാക്കള്‍ക്കെതിരെ സ്വമേധായ കേസെടുക്കുകയായിരുന്നു.

Tags