കണ്ണപുരത്ത് വീട് കുത്തി തുറന്ന് കവർച്ച നടത്തി

theft11


കണ്ണൂർ:വീട് കുത്തിതുറന്ന് ആഭരണവും പണവും കവർന്നു. കണ്ണപുരം കയറ്റിയിലെ വീട്ടിലാണ് മോഷണം നടന്നത്.വീടുകുത്തിതുറന്ന മോഷ്ടാവ് 21,000 രൂപയുടെ റോൾഡ് ഗോൾഡ് ഡയമണ്ട് നെക്ലസും 12,000 രൂപയുടെ യു.എ.ഇ ദിർഹവും കവർന്നു.വീട്ടുടമയുടെ സഹോദരിയുടെ മകൾ കയറ്റിയിലെ ജുബൈരിയ മൻസിലിൽ ജുബ്ബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു,

Tags