കണ്ണപുരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്ക്കൻ റിമാൻഡിൽ

CHANDRAN

ചെറുകുന്ന്:കണ്ണപുരം പോലിസ്‌സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലിസ് അറസ്റ്റു ചെയ്ത മധ്യവയസ്ക്കൻ റിമാൻഡിൽ.

എട്ടാംക്ലാസ്കാരിയായ പെൺകുട്ടിയെ പീഢിപ്പിക്കാൻ  ശ്രമിച്ച സംഭവത്തിലാണ് പൊതു പ്രവർത്തകനായ പ്രതി അറസ്റ്റിലായത്.
 കണ്ണപുരം ഇടക്കേപുറം അമ്പല റോഡിലെ സി. ചന്ദ്രൻ (62)നെ യാണ് കണ്ണപുരം സി.ഐ സുഷിനും സംഘവും അസ്റ്റ് ചെയ്തത്.

2024 ഫെബ്രു വരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തി സാഹചര്യം മനസിലാക്കി കുട്ടിയെ കയറിപ്പിടിച്ച് പിടിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറിയോടിയ പെൺകുട്ടിവിവരം മാതാപിതാക്കളോട് പറയുകയായിരുന്നു.

പിന്നീട്  കണ്ണപുരം പോലിസിൽ  പരാതി നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എന്നാൽ ഒരു ഭരണകക്ഷി പാർട്ടിയുടെ പ്രവർത്തനായ ഇയാളെ കേസിൽ നിന്നും ഒഴിവാക്കാനായി പ്രാദേശിക നേതൃത്വത്തിലെ ചിലർ രഹസ്യഒത്തുതീർപ്പു ചർച്ച നടത്തിയതായും ആരോപണമുണ്ട്.
പ്രതിയെ കണ്ണൂർ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Tags